Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 56 Tournament

America

ഫോ​മാ ക​ൺ​വ​ൻ​ഷ​ൻ 56 ടൂ​ർ​ണ​മെ​ന്റ്: ഫി​ല​ഡ​ൽ​ഫി​യ ടീം ​ചാ​മ്പ്യ​ൻ​മാ​ർ

ഹൂ​സ്റ്റ​ൺ: ഫോ​മാ (FOMAA) 2026 ഹൂ​സ്റ്റ​ൺ ക​ൺ​വ​ൻ​ഷന്‍റെ​ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച 56 ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഫി​ല​ഡ​ൽ​ഫി​യ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സാ​ബു സ്ക​റി​യാ​യും സം​ഘ​വും ചാ​മ്പ്യ​ൻ​മാ​രാ​യി കി​രീ​ടം സ്വ​ന്ത​മാ​ക്കി.

 

​ചാ​മ്പ്യ​ൻ ടീ​മി​ൽ സാ​ബു സ്ക​റി​യാ (ക്യാ​പ്റ്റ​ൻ), ജോ​ൺ​സ​ൺ മാ​ത്യു, മാ​ത്യു പി. ​കോ​ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഏ​കോ​പ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​ക​ടി​പ്പി​ച്ച ഇ​വ​ർ ഫൈ​ന​ലി​ൽ മി​ക​വ് തെ​ളി​യി​ച്ചാ​ണ് കി​രീ​ടം നേ​ടി​യ​ത്.
ഒ​ന്നാം റ​ണ്ണ​റ​പ്പാ​യി ഹൂ​സ്റ്റ​ൺ ടീ​മി​ന്റെ ജോ​സ​ഫ് ഇ​ല്ലി​ക്കാ​ട്ടി​ൽ (ക്യാ​പ്റ്റ​ൻ), തോ​മ​സ് ഐ​ക്ക​രെ​ത്ത്, സ​ജി പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ച ഈ ​ടീം അ​വ​സാ​ന നി​മി​ഷം വ​രെ ചാ​മ്പ്യ​ൻ​മാ​ർ​ക്കെ​തി​രെ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി.

ര​ണ്ടാം റ​ണ്ണ​റ​പ്പാ​യി ഹൂ​സ്റ്റ​ൺ ടീ​മി​ലെ ജോ​സ​ഫ് മു​ല​യാ​നി​ക്കു​ന്നേ​ൽ (ക്യാ​പ്റ്റ​ൻ), ബേ​ബി ചെ​റു​ക​ര, എ​ബ്ര​ഹാം ക​ള​പു​ര​യ്ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്ഥാ​നം നേ​ടി. മൂ​ന്നാം റ​ണ്ണ​റ​പ്പാ​യി അ​രി​സോ​ണ ടീ​മി​ന്‍റെ ഡോ. ​സ​തീ​ഷ് അ​മ്പാ​ടി (ക്യാ​പ്റ്റ​ൻ), മ​ഹേ​ഷ് നാ​യ​ർ, ര​വി​ശ​ങ്ക​ർ മേ​നോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.​ഒ​ന്നാം സ​മ്മാ​ന​മാ​യി 1,500 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​ന​മാ​യി 750 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​ന​മാ​യി 400 ഡോ​ള​ർ വീ​തം ക്യാ​ഷ് അ​വാ​ർ​ഡും അ​നു​ബ​ന്ധ ട്രോ​ഫി​യും സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മ​ത്സ​ര​ങ്ങ​ൾ സൗ​ഹൃ​ദ​വും കാ​യി​ക​മ​നോ​ഭാ​വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് ന​ട​ന്ന​ത്. വി​വി​ധ ടീ​മു​ക​ളി​ലെ ക​ളി​ക്കാ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം ഇ​ര​ട്ടി​യാ​യി.

ചാ​മ്പ്യ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ജ​യി​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച സം​ഘാ​ട​ക​ർ, മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു സ്ക​റി​യ, തോ​മ​സ് ഒ​ളി​യാം​കു​ന്നേ​ൽ, ജോ​ൺ​സ​ൺ മാ​ത്യു, ബി​ഞ്ചു ജോ​ൺ എ​ന്നി​വ​ർ​ക്ക് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.​മി​ക​ച്ച സം​ഘാ​ട​ന​വും കാ​യി​ക​മി​ക​വും പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഫോ​മാ 2026 ഹൂ​സ്റ്റ​ൺ ക​ൺ​വെ​ൻ​ഷ​നി​ലെ 56 ടൂ​ർ​ണ​മെ​ന്റ്, പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി മാ​റി.

Latest News

Corehub Up